ന്യൂഡല്‍ഹി | ഡല്‍ഹി ചെങ്കോട്ടയില്‍ നടന്ന സ്‌ഫോടനം ഭീകരാക്രമണമെന്നും ദേശവിരുദ്ധ ശക്തികളാണ് കാര്‍ സ്‌ഫോടനം നടത്തിയതെന്നും .സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍. രാജ്യം ഹീനമായ ഭീകരാക്രമണത്തിന് സാക്ഷ്യം വഹിച്ചെന്നും കേന്ദ്ര മന്ത്രിസഭ വ്യക്തമാക്കി.
ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം തുടരും
എല്ലാ തരത്തിലുള്ള ഭീകരവാദത്തെയും അപലപിക്കുന്നതായും ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം തുടരുമെന്നും മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു. ആഴത്തിലുള്ള അന്വേഷണം നടക്കുമെന്നും അതിശക്തമായ അന്വേഷണത്തിന് അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രിസഭാ അറിയിച്ചു. അതേസമയം, ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കാര്‍ ഹരിയാനയില്‍ കണ്ടെത്തി. ഡല്‍ഹി രജിസ്‌ട്രേഷനുള്ള ചുവന്ന ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട് കാറാണ് പിടിച്ചെടുത്തത്. സ്‌ഫോടനം നടത്തിയവര്‍ രണ്ടുവാഹനങ്ങള്‍ വാങ്ങിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
.
