രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​മാ​യി വേ​ദി​പ​ങ്കി​ട്ട സം​ഭ​വ​ത്തി​ൽ നി​ല​പാ​ട് മാ​റ്റി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​മാ​യി വേ​ദി​പ​ങ്കി​ട്ട സം​ഭ​വ​ത്തി​ൽ നി​ല​പാ​ട് മാ​റ്റി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ലൈം​ഗി​കാ​രോ​പ​ണം നേ​രി​ടു​ന്ന​വ​ർ പ​രി​പാ​ടി​യി​ൽ​നി​ന്നും വി​ട്ടു​നി​ൽ​ക്ക​ണ​മാ​യി​രു​ന്നു​വെ​ന്ന് ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. ഒ​രു ജ​ന​പ്ര​തി​നി​ധി​യെ നി​യ​മ​പ​ര​മാ​യി വേ​ദി​യി​ൽ നി​ന്ന് മാ​റ്റി നി​ർ​ത്താ​ൻ ക​ഴി​യി​ല്ലെ​ങ്കി​ലും, പൊ​തു​സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ നി​ൽ​ക്കു​മ്പോ​ൾ പാ​ലി​ക്കേ​ണ്ട ധാ​ർ​മി​ക​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​വും മാ​ന്യ​ത​യും ഓ​രോ വ്യ​ക്തി​യും സ്വ​യം പാ​ലി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​യ​മം അ​തി​ന്‍റെ വ​ഴി​ക്ക് മു​ന്നോ​ട്ട് പോ​ക​ട്ടെ.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ നി​ല​വി​ൽ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്. നി​യ​മം അ​തി​ന്‍റെ വ​ഴി​ക്ക് മു​ന്നോ​ട്ട് പോ​ക​ട്ടെ. എ​ന്നാ​ൽ, പൊ​തു​സ​മൂ​ഹ​ത്തി​ൽ പ്ര​ത്യേ​കി​ച്ചും കു​ട്ടി​ക​ൾ​ക്ക് മാ​തൃ​ക​യാ​കേ​ണ്ട വേ​ദി​ക​ളി​ൽ ആ​രോ​പ​ണ വി​ധേ​യ​രാ​യ വ്യ​ക്തി​ക​ൾ സ്വ​യ​മേ​വ വി​ട്ടു​നി​ൽ​ക്കു​ന്ന​താ​ണ് ഉ​ചി​ത​മാ​യ നി​ല​പാ​ടെ​ന്ന് ഈ ​സ​ർ​ക്കാ​ർ വി​ശ്വ​സി​ക്കു​ന്നു.

പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ അ​ന്ത​സ് ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​ൽ ഈ ​സ​ർ​ക്കാ​ർ എ​ന്നും പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​യി​രി​ക്കും

ഭാ​വി​യി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ത്ത​രം പ​രി​പാ​ടി​ക​ളി​ൽ, വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ​യും ആ​ത്മ​വി​ശ്വാ​സ​ത്തെ​യും ധാ​ർ​മി​ക ചി​ന്ത​ക​ളെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന ഒ​രു സാ​ഹ​ച​ര്യ​വും ഉ​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള നി​ർ​ദേ​ശം ന​ൽ​കും.
പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ അ​ന്ത​സ് ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​ൽ ഈ ​സ​ർ​ക്കാ​ർ എ​ന്നും പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​യി​രി​ക്കു​മെ​ന്നും ശി​വ​ൻ​കു​ട്ടി വ്യ​ക്ത​മാ​ക്കി.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​യെ ഒ​ഴി​വാ​ക്കി നി​ർ​ത്തു​ന്ന​ത് ശ​രി​യ​ല്ലെ​ന്നാ​യി​രു​ന്നു ശി​വ​ൻ​കു​ട്ടി നേ​ര​ത്തെ പ്ര​തി​ക​രി​ച്ച​ത്

അ​തേ​സ​മ​യം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​യെ ഒ​ഴി​വാ​ക്കി നി​ർ​ത്തു​ന്ന​ത് ശ​രി​യ​ല്ലെ​ന്നാ​യി​രു​ന്നു ശി​വ​ൻ​കു​ട്ടി നേ​ര​ത്തെ പ്ര​തി​ക​രി​ച്ച​ത്. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ സ്ഥ​ലം എം​എ​ൽ​എ​യാ​ണ്. രാ​ഹു​ലി​നെ ശി​ക്ഷി​ക്കു​ക​യോ കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞി​രു​ന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →