ഡൽഹിയിൽ വാ​യു മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യി : വാ​രി​യ​ർ മോം​സ്

ന്യൂ​ഡ​ൽ​ഹി: ഡൽഹിയിൽ വാ​യു മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ​ത് കു​ട്ടി​ക​ളെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് വാ​രി​യ​ർ മോം​സ് കൂ​ട്ടാ​യ്മ. ശു​ദ്ധ​വാ​യു​വി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​നാ​യി രൂ​പം കൊ​ണ്ട അ​മ്മ​മാ​രു​ടെ സം​ഘ​ട​ന​യാ​ണ് വാ​രി​യ​ർ മോം​സ്. വാ​യു​മ​ലി​നീ​ക​ര​ണം സം​ബ​ന്ധി​ച്ച് 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പൊ​തു​ജ​നാ​രോ​ഗ്യ മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും ന​ഗ​ര​വാ​സി​ക​ൾ​ക്ക് കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സം​ഘ​ട​ന ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​നു ക​ത്ത് ന​ൽ​കി.

ഡ​ൽ​ഹി​യി​ലെ വാ​യു​ഗു​ണ​നി​ല​വാ​ര സ‍ൂ​ചി​ക. ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തു​ട​രു​ക​യാ​ണ്‌

കു​ട്ടി​ക​ൾ ചു​മ​ച്ചു​കൊ​ണ്ടാ​ണ് ഓ​രോ ദി​വ​സ​വും ഉ​ണ​രു​ന്ന​തെ​ന്നും ആ​സ്മ കാ​ര​ണം അ​വ​ർ​ക്ക് സ്കൂ​ളി​ൽ പോ​കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും അ​വ​ർ ശ്വ​സി​ക്കു​ന്ന വാ​യു വി​ഷ​മ​യ​മാ​ണെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​നു ന​ൽ​കി​യ ക​ത്തി​ൽ വാ​രി​യ​ർ മോം​സ് പ​റ​യു​ന്നു. അ​തേ​സ​മ​യം കൃ​ത്രി​മ മ​ഴ പെ​യ്യി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് വി​വാ​ദ​ങ്ങ​ൾ കൊ​ഴു​ക്കു​ന്ന​തി​നി​ട​യി​ൽ ഡ​ൽ​ഹി​യി​ലെ വാ​യു​ഗു​ണ​നി​ല​വാ​ര സ‍ൂ​ചി​ക (എ​ക്യു​ഐ) ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തു​ട​രു​ക​യാ​ണ്‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →