കേരള പോലീസിലെ നാലുപേര്‍ക്ക് കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പതക്ക്

.ന്യൂഡല്‍ഹി: വിവിധ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ സായുധ പോലീസ് സേനയിലെ അംഗങ്ങള്‍ക്കുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പതക്കിന് കേരള പോലീസിലെ നാലുപേർ അര‍ഹരായി . രാജ്യത്താകെ 1,466 പേരാണ് പുരസ്കാരത്തിന് അര്‍ഹരായിട്ടുളളത്. പ്രത്യേക ദൗത്യസംഘം, അന്വേഷണം, ഇന്റലിജന്‍സ്, ഫോറന്‍സിക് സയന്‍സ് എന്നീ മേഖലകളിൽ മികവ് പുലര്‍ത്തുന്നവര്‍ക്ക് നല്‍കുന്നതാണ് ദക്ഷത പതക്. സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ ജന്മദിനത്തിലാണ് പുരസ്‌കാരം നല്‍കുന്നത്

കേരളത്തില്‍നിന്ന് പുരസ്‌കാരം ലഭിച്ചവർ

കേരളത്തില്‍നിന്ന് എം.പി. ആസാദ്, വി.ആര്‍. ശിവകുമാര്‍, ടി.പി. സുമേഷ്, കെ.വി. ബിനീഷ് ലാല്‍ എന്നീ ഇന്‍സ്പെക്ടര്‍മാര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. സിബിഐയില്‍നിന്ന് ഇ.പി. സുരേഷ് കുമാര്‍ (അഡീഷണല്‍ എസ്പി), എന്‍.ആര്‍. സുരേഷ് (ഇന്‍സ്പെക്ടര്‍), എന്‍ഐഎയില്‍ നിന്ന് ടി. ശ്രീജിത്ത് (എസ്പി), ജയ റോയ് (എസ്പി) എന്നിവരും പുരസ്‌കാരത്തിനര്‍ഹരായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →