കാസർകോട് പ്ലൈവുഡ് കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്ക്

കാസർകോട്: കുമ്പളയിൽ ബോയിലർ പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്ക്. അന്തപുരത്തെ പ്ലൈവുഡ് കമ്പനിയിലാണ് പൊട്ടിത്തെറി ഉണ്ടായത്. 2025 ഒക്ടോബർ 27ന് വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം.

പരിക്കേറ്റവരിലേറെയും ഇതര സംസ്ഥാന തൊഴിലാളികളാണ്

.ഉഗ്ര ശബ്ദത്തോടെ ബോയിലർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. നിരവധി ആംബുലൻസുകളും പ്രദേശത്ത് എത്തിയിട്ടുണ്ട്. പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമെന്നാണ് പോലീസ് വൃത്തങ്ങൾ അറിയിക്കുന്നത്. പരിക്കേറ്റവരിലേറെയും ഇതര സംസ്ഥാന തൊഴിലാളികളാണ്. പൊട്ടിത്തെറിയില്‍ തൊട്ടടുത്തുള്ള കെട്ടിടങ്ങൾക്കും കേടുപാടു പറ്റിയതായാണ് വിവരം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →