പഠിക്കാതെ കൂട്ടുകാര്‍ക്കൊപ്പം പുറത്തു പോകുന്നത് തടഞ്ഞ അമ്മയെ പതിനാലുകാരനായ മകന്‍ കൊലപ്പെടുത്തി

ചെന്നൈ | പഠിക്കാന്‍ പറഞ്ഞതില്‍ കോപാകുലനായ മകന്‍ അമ്മയെ കൊലപ്പെടുത്തി. മഹേശ്വരി(40) എന്ന സ്ത്രീയെയാണ് പതിനാലുകാരനായ മകന്‍ കൊലപ്പെടുത്തിയത്. വയലിലാണ് മൃതദേഹം കണ്ടെത്തിയത്. മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒക്ടോബര്‍ 20നാണ് കൊലപാതകം നടന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ കൊലപാതമാകമാണെന്ന് തെളിഞ്ഞു

കൂട്ടുകാര്‍ക്കൊപ്പം പുറത്തു പോകുന്നതും ടിവി കാണുന്നതും പറഞ്ഞ് ദിവസവും അമ്മയുമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നു.

പശുവിന് പുല്ലരിയാനായി പോയ യുവതി തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.വയലില്‍ കണ്ടെത്തിയ ഷര്‍ട്ടിന്റെ ബട്ടണ്‍ ആണ് പ്രതിയെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത്. മഹേശ്വരിയുടെ രണ്ടാമത്തെ മകന്റെ ഷര്‍ട്ടിന്റെ ബട്ടണ്‍ ആണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ചോദ്യം ചെയ്യലില്‍ മകന്‍ കുറ്റം സമ്മതിച്ചു. .

താലിമാല ഉപയോഗി.ച്ച് വീണ്ടും കഴുത്തുമുറുക്കിയാണ് കൊലപ്പെടുത്തിയത്

ദീപാവലി ദിവസവും അമ്മയുമായി തര്‍ക്കമുണ്ടാവുകയും ദേഷ്യത്തില്‍ അമ്മ മകനെ അടിക്കുകയും ചെയ്തിരുന്നു. പുല്ലരിയാന്‍ പോയ മാതാവിനെ പിന്തുടര്‍ന്ന് തന്നെ തല്ലിയതിന്റെ കാരണം തിരക്കുകയും അത് വീണ്ടും വഴക്കില്‍ കലാശിക്കുകയുമായിരുന്നു. നിലത്ത് തള്ളിയിട്ട മാതാവിന്റെ കഴുത്തില്‍ കാലുകൊണ്ട് അമര്‍ത്തിയെങ്കിലും മരിച്ചിരുന്നില്ല. പിന്നീട് താലിമാല ഉപയോഗിച്ച് വീണ്ടും കഴുത്തുമുറുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →