ദക്ഷിണ റെയില്‍വേ 30 സര്‍വീസുകള്‍ റദ്ദാക്കി

ചെന്നൈ: യാത്രക്കാരില്ലാത്തതിനെത്തുടര്‍ന്ന് ദക്ഷിണ റെയില്‍വേ ആറ് പ്രത്യേക തീവണ്ടികളുടെ 30 സര്‍വീസുകള്‍ റദ്ദാക്കി. മൈസൂര്‍-തിരുനെല്‍വേലി (06239) റൂട്ടില്‍ അനുവദിച്ച പ്രത്യേക തീവണ്ടിയുടെ ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ 11-നുമിടയിലുള്ള അഞ്ച് സര്‍വീസുകളും തിരുനെല്‍വേലി -മൈസൂരു റൂട്ടില്‍ ഒക്ടോബര്‍ 28-നും നവംബര്‍ 25-നുമിടയില്‍ അനുവദിച്ച പ്രത്യേക തീവണ്ടി (06240) അഞ്ച് സര്‍വീസുകളും മൈസൂരു-കാരൈക്കുടി റൂട്ടില്‍ ഒക്ടോബര്‍ 30-നും നവംബര്‍ 30-നും ഇടയില്‍ പ്രഖ്യാപിച്ചിരുന്ന പ്രത്യേക തീവണ്ടി (06243) ഒന്‍പത് സര്‍വീസുകളും കാരൈക്കുടി-മൈസൂരു റൂട്ടില്‍ ഒക്ടോബര്‍ 31-നും നവംബര്‍ 30-നുമിടയില്‍ അനുവദിച്ച പ്രത്യേക തീവണ്ടി (06244)യുടെ ഒന്‍പത് സര്‍വീസുകളും .റദ്ദാക്കി

കൂടാതെ മൈസൂരു-രാമനാഥപുരം റൂട്ടില്‍ ഒക്ടോബര്‍ 27-ന് അനുവദിച്ച പ്രത്യേക തീവണ്ടി (06237) യുടെ ഒരു സര്‍വീസും രാമനാഥപുരം-മൈസൂരു റൂട്ടില്‍ ഒക്ടോബര്‍ 28-ന് അനുവദിച്ച പ്രത്യേക തീവണ്ടി (06238)യുടെ ഒരു സര്‍വീസും റദ്ദാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →