കളമശേരിയിൽ സ്ഥാപിക്കുന്ന കൂണ്‍ ഗ്രാമം പദ്ധതി മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു

കളമശേരി: കളമശേരി നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന കൂണ്‍ ഗ്രാമം പദ്ധതി മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. 100 ചെറുകിട കൂണ്‍ ഉല്‍പാദക യൂണിറ്റ്, രണ്ട് വാണിജ്യ ഉത്പാദന യൂണിറ്റ് , ഒരു കൂണ്‍ വിത്ത് ഉത്പാദന യൂണിറ്റ്, രണ്ട് പാക്ക് ഹൗസ്, 3 വർദ്ധിത യൂണിറ്റ്, 10 കമ്പോസ്റ്റ് യൂണിറ്റ് എന്നിവ ഉള്‍പ്പെട്ടതാണ് ഒരു കൂണ്‍ ഗ്രാമ പദ്ധതി.

.കൂണ്‍ കൃഷി പരിശീലന പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പല്‍ കൃഷി ഓഫീസർ ഇന്ദു പി. നായർ നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ജസി പീറ്റർ അദ്ധ്യക്ഷത വഹിച്ചു. ഇന്ദു കെ.പോള്‍ , ഡോ. സൗമ്യ പോള്‍, എം.കെ. ജയചന്ദ്രൻ , അഞ്ജു മറിയം ഏബ്രഹാം എന്നിവർ സംസാരിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →