തിരുവനന്തപുരം നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

തിരുവനന്തപുരം : യുവമോർച്ചയുടെ സെക്രട്ടേറിയറ്റ് ഉപരോധവുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഒക്ടോബർ 24,24 തീയതികളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 24ന് വൈകിട്ട് അഞ്ച് മുതല്‍ പാളയത്തു നിന്ന് സ്റ്റാച്യു വഴി കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പബ്ലിക് ലൈബ്രറി നന്ദാവനം പഞ്ചാപുര ബേക്കറി ഫ്‌ളൈഓവർ വഴി പോകണം. ജനറല്‍ ആശുപത്രി ഭാഗത്തുനിന്ന് കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ടവ ആശാൻ സ്‌ക്വയർ അണ്ടർപാസേജ് പഞ്ചാപുര ബേക്കറി ഫ്‌ളൈഓവർ വഴിയും പോകണം.കിഴക്കേകോട്ട ഭാഗത്തുനിന്ന് സ്റ്റാച്യു വഴി പോകേണ്ട വാഹനങ്ങള്‍ ഓവർ ബ്രിഡ്ജ് തമ്പാനൂർ പനവിള ബേക്കറി ജംഗ്ഷൻ വഴി പോകണം.

ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയാൻ ഫോണ്‍ : 04712558731, 9497930055

ഉപരോധത്തില്‍ പങ്കെടുക്കാൻ എത്തുന്നവരുടെ വലിയ വാഹനങ്ങള്‍ പാപ്പനംകോട് പള്ളിച്ചല്‍, തിരുവല്ലം കോവളം, ചാക്ക ആള്‍സെയിന്റ്സ് റോഡുകളുടെ വശങ്ങളില്‍ പാർക്ക് ചെയ്യണം. പ്രധാന റോഡുകളിലും ഇടറോഡുകളിലും വാഹനങ്ങള്‍ പാർക്ക് ചെയ്യരുതെന്നും പൊലീസ് അറിയിച്ചു. ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയാൻ ഫോണ്‍ : 04712558731, 9497930055

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →