സുല്‍ത്താൻ ബത്തേരി: സുല്‍ത്താൻ ബത്തേരി ചെതലയം കൗണ്ടൻമൂല പുത്തനൂർ പത്മനാഭന്റെ പശുവിനെ കടുവ ആക്രമിച്ച് കൊന്നു. നാല് വയസ് പ്രായം വരുന്ന പശുവിനെയാണ് കടുവ പിടിക്കുടി കൊന്നത്. വീടിന് സമീപത്തെ വയലില്‍ മേയാൻ വിട്ടപ്പോഴാണ് കടുവ എത്തി പശുവിനെ പിടികൂടിയത്. ഒക്ടോബർ 23 വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
കടുവയെ കൂട് വെച്ച് പിടികൂടണമെന്ന് ജനങ്ങൾ
കാട്ടുനായ്ക്ക ഉന്നതിയ്ക്ക് സമീപം വെച്ചായിരുന്നു കടുവയുടെ ആക്രമണം. പശുവിനെ കടുവ ആക്രമിക്കുന്നത് കണ്ട ഉന്നതി നിവാസികള്‍ ബഹളം വച്ചതോടെയാണ് കടുവ പശുവിനെ വിട്ട് വനത്തിലേക്ക് മറഞ്ഞത്. ചെതലയം കൗണ്ടൻമൂല ഭാഗത്ത് നേരത്തെയും കടുവയുടെ ആക്രമണം നടന്നിരുന്നു. ദ്രേശത്ത് നിരവധി വളർത്ത് മൃഗങ്ങളെ കടുവ പിടികൂടിയിരുന്നു. പകല്‍ സമയത്തും കടുവ ജനവാസ മേഖലയിലിറങ്ങിയതോടെ ദ്രേശവാസികള് ഭീതിയിലായിരിക്കുകയാണ്. കടുവയെ കൂട് വെച്ച് പിടികൂടണമെന്നാണ് ജനങ്ങളുടെ ആവശ്യം
