നാവായിക്കുളത്ത് കാട്ടുപന്നി ശല്യം രൂക്ഷം

കല്ലമ്പലം: നാവായിക്കുളത്ത് കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് കൃഷി വ്യാപകമായി നശിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസം കൂട്ടത്തോടെയിറങ്ങിയ കാട്ടുപന്നികള്‍ ഡീസന്റ് മുക്ക്,കപ്പാംവിള,കുടവൂർ മേഖലകളില്‍ വ്യാപകമായി മരച്ചീനി കൃഷി നശിപ്പിച്ചു.കർഷകനായ കുടവൂർ വിജയന് 8000 രൂപയുടെ നഷ്ടമുണ്ടായതായി പരാതി.

പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ല

ഞ്ചായത്തിലുടനീളം ജനങ്ങള്‍ക്ക്‌ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായിട്ടും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. നിരവധിപേർക്കാണ് നാവായിക്കുളം പഞ്ചായത്തില്‍ പന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. കൃഷികള്‍ വ്യാപകമായി നശിപ്പിക്കുന്നതിനാല്‍ കൃഷി നടത്താനും കർഷകർ മടിക്കുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →