കെഎസ്‌ആർടിസി ബസിനു നേരെ കബാലിയുടെ ആക്രമണം

ആതിരപ്പള്ളി: മലക്കപ്പാറയിലേക്കുള്ള കെഎസ്‌ആർടിസി ബസിനു നേരെ കബാലിയുടെ ആക്രമണം. ഒക്ടോബർ 21 ന് രാത്രിയാണ് കെഎസ്‌ആർടിസി ബസിന് നേരെ കബാലി പരാക്രമം കാണിച്ചത്. ആനയുടെ ആക്രമണത്തില്‍ ബസിന് കേടുപാടുകള്‍ സംഭവിച്ചു. എന്നാല്‍ യാത്രക്കാർക്ക് പരിക്കില്ല. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് ആനയെ റോഡില്‍നിന്ന് നീക്കി.

വനംവകുപ്പ് ഇടപെടല്‍ കർശനമാക്കണമെന്ന് സനീഷ് കുമാർ ജോസഫ് എംഎല്‍എ

തുടർച്ചയായ മൂന്നാം ദിവസമാണ് അതിരപ്പള്ളിയില്‍ കബാലിയുടെ പരാക്രമം ഉണ്ടാവുന്നത്. ആനയുടെ ആക്രമണം രൂക്ഷമായതോടെ വനംവകുപ്പ് ഇടപെടല്‍ കർശനമാക്കണമെന്ന് സനീഷ് കുമാർ ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →