ടെക്നോപാർക്കില്‍ ദുബായ് പൊലീസിന്റെ മാതൃകയിലുള്ള അത്യാധുനിക സ്‌മാർട്ട് പൊലീസ് സ്റ്റേഷൻ : പ്രഖ്യാപനം മാത്രം അവശേഷിച്ചു

തിരുവനന്തപുരം: ടെക്നോപാർക്കില്‍ ദുബായ് പൊലീസിന്റെ മാതൃകയിലുള്ള അത്യാധുനിക സ്‌മാർട്ട് പൊലീസ് സ്റ്റേഷൻ വരുമെന്ന ഡി.ജി.പി ലോക്‌നാഥ് ബെഹ്റയുടെ പ്രഖ്യാപനം വെറുംവാക്കായി തുടരുന്നു, ആറുവർഷം മുമ്പയിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം . ഇതേക്കുറിച്ച്‌ പഠിക്കാൻ ബെഹ്റ ദുബായില്‍ പോവുകയും ചെയ്തു.

പ്രഖ്യാപനമല്ലാതെ ഒന്നും നടന്നില്ല; ഉണ്ടായിരുന്ന വനിതാ ഹെല്‍പ്പ് ഡെസ്കും അടച്ചുപൂട്ടി.

ലോകത്തെ ആദ്യത്തെ സമ്പൂർണ ഡിജിറ്റല്‍ സ്‌മാർട്ട് പൊലീസ് സ്റ്റേഷനായ ദുബായ് ജുമൈറയിലേതിന് സമാനമായി ജീവനക്കാരില്ലാത്തതും കടലാസ് രഹിതവുമായ സ്‌മാർട്ട് സ്റ്റേഷൻ സ്ഥാപിക്കുമെന്ന് തിരിച്ചെത്തിയ ശേഷം അദ്ദേഹം പ്രഖ്യാപിച്ചു. എന്നാല്‍ പ്രഖ്യാപനമല്ലാതെ ഒന്നും നടന്നില്ലെന്നുമാത്രമല്ല വനിതകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനും പരാതികള്‍ പരിഹരിക്കാനുമായി ടെക്നോപാർക്ക് കവാടത്തിലുണ്ടായിരുന്ന വനിതാ ഹെല്‍പ്പ് ഡെസ്കും അടച്ചുപൂട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →