ഷാഫി പറമ്പിലെതിനെതിരെയുളള പോലീസ് അതിക്രമത്തെ ന്യായീകരിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

പാലക്കാട്: ഷാഫി പറമ്പില്‍ എംപിക്കെതിരായ പോലീസ് അതിക്രമത്തെ ന്യായീകരിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സംഘർഷത്തിന് പോകുമ്പോള്‍ ഇതുപോലെ ഉണ്ടാകുമെന്ന് മനസിലാക്കണം. അത് നേരിടാൻ ഉള്ള തന്‍റേടം വേണമെന്നും ഗോവിന്ദൻ പറഞ്ഞു.

ആദ്യമായി ഉണ്ടാകുന്ന കാര്യം പോലെയാണ് ഇതെല്ലാം അവതരിപ്പിക്കുന്നത്. യുഡിഎഫ് സർക്കാർ ഭരിക്കുമ്പോൾ പി. കരുണാകരൻ , എ.പി.അബ്ദുള്ള കുട്ടി അടക്കമുള്ള എംപിമാർക്ക് മർദനം ഏറ്റിട്ടുണ്ട്. പട്ടിയെ തല്ലുന്നപോലെയാണ് അന്ന് പോലീസ് ഇടതുപക്ഷ പ്രവർത്തകരെ തല്ലിയതെന്നും ഗോവിന്ദൻ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →