കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെ അമ്മ തൊട്ടിലിൽ പുതിയ അതിഥി എത്തി ; ഒരാഴ്ച പ്രായമുള്ള ആൺകുട്ടി

കോട്ടയം| കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെ അമ്മ തൊട്ടിലിൽ പുതിയ അതിഥി എത്തി. ഒരാഴ്ച പ്രായമുള്ള ആൺകുട്ടിയെയാണ് അമ്മ തൊട്ടിലിൽ ഉപേക്ഷിച്ചത്. ഒക്ടോബർ 9 ന് രാവിലെ ആറു മണിയോടെയാണ് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

തുടർന്ന് ആശുപത്രി അധികൃതർ എത്തി കുട്ടിയെ ഏറ്റെടുത്ത് ലേബർ റൂമിലേയ്ക്കു മാറ്റി. കുട്ടി ആരോഗ്യവാനാണ് എന്നാണ് ലഭിക്കുന്ന വിവരം. ശിശുക്ഷേമ സമിതി അധികൃതർ എത്തി കുട്ടിയെ ഏറ്റെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →