അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ മരിച്ചു

പാലക്കാട് | അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ മരിച്ചു. തേക്കുവെട്ട ബൊമ്മിപ്പടി രങ്കസ്വാമിയുടെ മകന്‍ ശാന്തകുമാര്‍ (52) ആണ് മരിച്ചത്. പുതൂര്‍ തേക്കുവെട്ടയിലാണ് സംഭവം.

ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ എതിരെ വന്ന കാട്ടാന ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ശാന്തകുമാറിനെ കൂക്കംപാളയം സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സുമതി. മക്കള്‍: ഇന്ദ്രജിത്ത്, രഞ്ജിനി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →