സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ സുപ്രീംകോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടിനെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍ സുപ്രീംകോടതിയെ സമീപിച്ചു. ഈ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിക്കളഞ്ഞതിനെ തുടർന്നാണ് മാത്യു കുഴല്‍നാടന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സംശയംമാത്രമാണ് പരാതിയിലുള്ളത്. ആരോപണം തെളിയിക്കുന്ന വസ്തുതകളില്ല. സംശയത്തിന്റെപേരില്‍ അഴിമതിനിരോധന നിയമപ്രകാരം അനാവശ്യമായിട്ടുളള അന്വേഷണം പൊതു സേവകരുടെ കരിയറിനും പ്രശസ്തിക്കും കളങ്കമാകുമെന്നും ഹൈക്കോടതി പറഞ്ഞു

ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി

കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്കും വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷ്യന്‍സ് കമ്പനിക്കും ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരുടെപേരില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളായിരുന്നു ഹൈക്കോടതി തള്ളിയത്.

അപ്പീല്‍ സുപ്രീം കോടതി ഒക്ടോബർ 6 തിങ്കളാഴ്ച പരിഗണിച്ചേക്കും.

ഇടപാടുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം ആവശ്യമാണ് എന്നും, അതുകൊണ്ടുതന്നെ വിജിലന്‍സിന്റെ അന്വേഷണം വേണമെന്നുമാണ് മാത്യു കുഴല്‍നാടന്‍ സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്ന അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അപ്പീല്‍ സുപ്രീം കോടതി ഒക്ടോബർ 6 തിങ്കളാഴ്ച പരിഗണിച്ചേക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →