ഇടുക്കി : ഇടുക്കി ജില്ലയില്‍ മത്സ്യവകുപ്പ് മുഖാന്തിരം നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ സംബന്ധിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി സന്നദ്ധ പ്രവര്‍ത്തനം നടത്താന്‍ താല്‍പ്പര്യമുള്ള വ്യക്തികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.
യോഗ്യത: ഫിഷറീസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം. പ്രായപരിധി: 18-35 വയസ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 21 വൈകുന്നേരം 4 മണി. താല്‍പ്പര്യമുള്ളവര്‍ക്ക് വെള്ളക്കടലാസില്‍ തയ്യാറാക്കിയ വിശദമായ ബയോഡേറ്റകള്‍ സഹിതം ഇ-മെയില്‍ ആയോ നേരിട്ടോ അപേക്ഷകള്‍ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്:മത്സ്യഭവന്‍ ഇടുക്കി-04862 233226
മത്സ്യഭവന്‍ നെടുങ്കണ്ടം-04868 234505. ഇമെയില്‍ ഐ.ഡി-adidkfisheries@gmail.com
