ബെംഗളൂരു: കര്‍ണാടകസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഈവര്‍ഷത്തെ മഹാത്മാഗാന്ധി സേവാപുരസ്‌കാരം പ്രശസ്ത ചരിത്രകാരനും പരിസ്ഥിതിപ്രവര്‍ത്തകനും എഴുത്തുകാരനുമായ രാമചന്ദ്രഗുഹയ്ക്ക്. ഗാന്ധിജയന്തി ആഘോഷത്തോടനുബന്ധിച്ചാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
ഗാന്ധിജി മുന്നോട്ടുവെച്ച ജീവിതമൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ശ്രദ്ധേയമായ സംഭാവനകള്‍നല്‍കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് വര്‍ഷംതോറും നല്‍കുന്ന പുരസ്‌കാരമാണിത്.
ഗാന്ധിയന്‍ തത്ത്വചിന്തയും മൂല്യങ്ങളും ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിലെ പങ്ക്,
ഗാന്ധിയന്‍ തത്ത്വചിന്തയും മൂല്യങ്ങളും സാമൂഹികാധിഷ്ഠിതചിന്തകളും ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതില്‍ രാമചന്ദ്രഗുഹ വഹിച്ച മികച്ചപങ്കിനെ മാനിച്ചാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. സമകാലിക ഇന്ത്യന്‍ചരിത്രം, രാഷ്ട്രീയം, പരിസ്ഥിതിപ്പോരാട്ടങ്ങള്‍ എന്നിവയിലുള്ള ഗവേഷണങ്ങളും രചനകളും നടത്തി അന്താരാഷ്ട്ര ശ്രദ്ധ നേടിയയാളാണ് രാമചന്ദ്രഗുഹ.
മഹാത്മാഗാന്ധിയുടെ ജീവചരിത്രം രചിച്ചു.
ഗാന്ധി ബിഫോര്‍ ഇന്ത്യ, ഗാന്ധി: ദ ഇയേഴ്സ് ദാറ്റ് ചെയ്ഞ്ച്ഡ് ദ വേള്‍ഡ് എന്നിങ്ങനെ രണ്ട് വാല്യമായി മഹാത്മാഗാന്ധിയുടെ ജീവചരിത്രം രചിച്ചു. ഇന്ത്യ ആഫ്റ്റര്‍ ഗാന്ധി എന്ന പുസ്തകവും ശ്രദ്ധേയമാണ്.
