ഇടുക്കി :ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട് ആലോചനാ യോഗം ചേര്‍ന്നു.
ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഇന്ന് (ഒക്ടോബര്‍ 2) രാവിലെ 8.30 ന് സിവില്‍ സ്റ്റേഷന്‍ വളപ്പിലെ ഗാന്ധി പ്രതിമയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ പുഷ്പാര്‍ച്ചന നടത്തും. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഷൈജു.പി ജേക്കബ്, കളക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
തുടര്‍ന്ന് ഗാന്ധിജയന്തി വാരാഘോഷം ജില്ലാതല പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ശുചീകരണ യജ്ഞവും അന്നേദിവസം രാവിലെ 9 ന് പൈനാവ് ജംഗ്ഷനില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോളി സുനില്‍, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ജില്ലാ പഞ്ചായത്തംഗം കെ. ജി സത്യൻ, ബ്ളോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജു ജോസഫ്, നൗഷാദ് ടി. ഇ, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സ്‌കൂളുകളില്‍ റാലി, ക്വിസ് മത്സരം, സ്‌കിറ്റുകള്‍ തുടങ്ങിയവ സംഘടിപ്പിക്കും.
ഒക്ടോബര്‍ 2 മുതല്‍ 8 വരെ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കും. സേവനവാരത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ റാലി, ക്വിസ് മത്സരം, സ്‌കിറ്റുകള്‍ തുടങ്ങിയവ സംഘടിപ്പിക്കും. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്വിസ്, പ്രസംഗ മത്സരങ്ങള്‍ സംഘടിപ്പിക്കും. കൂടാതെ എ ഐ വീഡിയോ ക്രിയേഷന്‍, ഡിജിറ്റല്‍ പോസ്റ്റര്‍ ഡിസൈനിംഗ്, ദേശഭക്തി ഗാനാലാപം, കാര്‍ട്ടൂണ്‍ രചന, തുടങ്ങിയ മത്സരങ്ങളുമുണ്ടാകും. വിജയികള്‍ക്ക് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
ശുചീകരണ പ്രവൃത്തികള്‍
ഹരിത കര്‍മ്മസേനയുടെ ആഭിമുഖ്യത്തില്‍ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ശുചീകരണ പ്രവൃത്തികള്‍ സംഘടിപ്പിക്കും. ശുചിത്വോല്‍സവം ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ മിഷന്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ശുചിത്വ റാലി,പ്രതിജ്ഞ, മറ്റു മത്സരങ്ങള്‍ എന്നിവ നടത്തും. കുടുംബശ്രീയുമായി ചേര്‍ന്ന് എക്സൈസ് വകുപ്പ് താലൂക്ക് തലങ്ങളില്‍ പ്രതിരോധം കുടുംബശ്രീയിലൂടെ എന്ന ബോധവല്‍ക്കരണ പരിപാടികളും കുടുംബശ്രീ വനിതകള്‍ക്കായി സെമിനാറുകളും ശിശു സംരക്ഷണ കേന്ദ്രങ്ങളില്‍ അവബോധ ക്ലാസ്സുകളും സംഘടിപ്പിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിവിധ മല്‍സരങ്ങളും നടത്തും. സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ സ്‌കൂള്‍ പരിസരങ്ങള്‍ വൃത്തിയാക്കല്‍, ലഹരി വിരുദ്ധ ബോധവല്‍ക്കരണം, പ്രതി്ജ്ഞ, ബ്രോഷര്‍ രചന, ഫ്ളാഷ്മോബ് എന്നിവയും നടക്കും. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ലൈബ്രറി കൗണ്‍സില്‍ ലൈബ്രറികള്‍ ശുചീകരിക്കും
