ഉത്തർപ്രദേശിൽ യുവ ഡോക്ടർ 21-ാം നിലയിൽനിന്ന് ചാടി ജീവനൊടുക്കി

ലഖ്നൗ: ഉത്തർപ്രദേശിൽ യുവ ഡോക്ടർ കെട്ടിടത്തിന്റെ 21-ാം നിലയിൽ നിന്ന് ചാടി മരിച്ച നിലയിൽ. ഗ്രേറ്റർ നോയിഡയിലാണ് സംഭവം. മധുര സ്വദേശി ശിവ (29) ആണ് മരിച്ചത്. സെപ്തംബർ 29 തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

21-ാം നിലയിൽനിന്ന് എടുത്ത് ചാടുകയുമായിരുന്നു

ഗൗ‍ർ സിറ്റിയിലുള്ള സഹോദരിയുടെ വീട്ടിൽ മാതാപിതാക്കൾക്കൊപ്പം എത്തിയതായിരുന്നു ശിവ. മാതാപിതാക്കൾ തൊട്ടടുത്ത മുറിയിലിരിക്കുകയായിരുന്നു. ഈ സമയം ശിവ ബാൽക്കണിയിൽ എത്തുകയും 21-ാം നിലയിൽനിന്ന് എടുത്ത് ചാടുകയുമായിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

മാനസികാരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു

ഡൽഹിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ 2015 ബാച്ച് എംബിബിഎസ് വിദ്യാർഥിയായിരുന്നു ശിവ. കോവിഡിന് ശേഷം മാനസികാരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെത്തുടർന്ന് പഠനം താത്കാലികമായി നിർത്തിവെച്ചിരുന്നു. ഇത് ശിവയെ വിഷാദത്തിലാക്കിയിരുന്നതായിരുന്നു റിപ്പോർട്ട്. പോലീസ് സംഭവസ്ഥലത്ത് എത്തി തുടർനടപടികൾ സ്വീകരിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്
 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →