എയിംസ് വിഷയത്തില്‍ സുരേഷ് ഗോപിയുടെ പ്രസ്താവനക്കെതിരെ ബിജെപിയില്‍ ഭിന്നത രൂക്ഷം

തിരുവനന്തപുരം | എയിംസ് വിഷയത്തില്‍ സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ താല്‍പര്യങ്ങളും ആവശ്യങ്ങളുമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് . കേന്ദ്ര നിയമം അനുസരിച്ച് മാത്രമായിരിക്കും കേരളത്തില്‍ എയിംസ് അനുവദിക്കുകയെന്ന് എം ടി രമേശ്. പറഞ്ഞു . എയിംസ് സംബന്ധിച്ച സുരേഷ് ഗോപിയുടെ പ്രസ്താവനക്കെതിരെ ബിജെപിയില്‍ ഭിന്നത രൂക്ഷമാണ്.പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് സുരേഷ് ഗോപി പല പ്രസ്താവനകളും നടത്തുന്നതെന്ന വിമര്‍ശം പാര്‍ട്ടിയില്‍ പലരും ഉന്നയിക്കുന്നുണ്ട്.

കേരളത്തില്‍ എവിടെ എയിംസ് വന്നാലും ബിജെപിക്ക് സന്തോഷമാണ്

കേരളത്തിന് അനുവദിക്കുന്ന എയിംസ് ആലപ്പുഴയില്‍ സ്ഥാപിക്കണമെന്നും അല്ലെങ്കില്‍ തൃശൂരിലേക്ക് കൊണ്ടുപോകുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞിരുന്നു. ഓരോ നേതാക്കളും അവരവര്‍ക്ക് ഇഷ്ടമുള്ളിടത്ത് ആവശ്യപ്പെടുമെന്നും രമേശ് പറഞ്ഞു.. കേരളത്തിന് എയിംസ് അനുവദിക്കണം എന്നേയുള്ളൂവെന്നും രമേശ് വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →