ന്യൂഡല്‍ഹി | ആന്‍ഡമാന്‍ കടലില്‍ വന്‍തോതില്‍ പ്രകൃതിവാതക ശേഖരം കണ്ടെത്തിയതായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി ട്വിറ്ററിലൂടെ അറിയിച്ചു. . ആന്‍ഡമാന്‍ ദ്വീപുകളുടെ കിഴക്കന്‍ തീരത്ത് നിന്ന് 17 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ശ്രീ വിജയപുരത്തെ രണ്ടാമത്തെ പര്യവേഷണ കിണറില്‍ നിന്നാണ് ശേഖരം കണ്ടെത്തിയിരിക്കുന്നത് .
സമുദ്രത്തില്‍ 295 മീറ്റര്‍ ആഴത്തിലുള്ള ഈ കിണര്‍ 2,650 മീറ്റര്‍ ആഴത്തില്‍ ഡ്രില്ലിംങ് പൂര്‍ത്തിയാക്കിയപ്പോഴാണ് പ്രതീക്ഷ പകരുന്ന സൂചനകള്‍ ലഭിച്ചത്. 2,212 നും 2,250 മീറ്ററിനും ഇടയിലുള്ള പ്രാരംഭ ഉല്‍പാദന പരിശോധനയില്‍ തന്നെ പ്രകൃതിവാതകത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ഇവിടെ ഇടയ്ക്കിടെയുള്ള ജ്വലനം നിരീക്ഷിക്കപ്പെട്ടതായും പുരി തന്റെ പോസ്റ്റില്‍ വ്യക്തമാക്കി
