കോഴിക്കോട്: പന്നിയങ്കരയിൽ മരിച്ച കോട്ടയം സ്വദേശി ശശിയുടെ മരണകാരണം അമീബിക് മസ്‌തിഷ്ക ജ്വരമല്ലെന്നും ഹൃദയാഘാതം തന്നെയാണ് മരണകാരണം എന്നും കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ റീ പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. ശശിയുടെ മൃതദേഹം സെപ്തംബർ 26 ന് സംസ്കരിക്കും.
കൂടെ താമസിച്ച റഹീം, അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച സാഹചര്യത്തിലാണ് റീപോസ്റ്റ്മോർട്ടം
ഹൃദയാഘാതമാണ് ശശിയുടെ മരണകാരണമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. ഇയാളുടെ കൂടെ താമസിച്ച ചാവക്കാട് സ്വദേശി റഹീം കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിരുന്നു. ഒപ്പം താമസിച്ചിരുന്ന ശശിക്കും രോഗമുണ്ടായിരുന്നോ എന്ന് സ്ഥിരീകരിക്കാനാണ് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തിയത്
