കൊച്ചി : പഞ്ചായത്തുകള്‍ക്കായി സിയാല്‍ നിര്‍മിച്ച് നല്കുന്ന മൂന്ന് പാലങ്ങളുടെ നിര്‍മാണോദ്ഘാടനം സെപ്റ്റംബര്‍ 27ന് മുഖ്യമന്ത്രി നിര്‍വഹിക്കും.നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമീപ പഞ്ചായത്തുകളുടെ വികസനം ലക്ഷ്യമിട്ടുകൊണ്ട് സിയാല്‍ നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികളില്‍ ഒന്നാണിത്. 40 കോടി രൂപ ചിലവിലാണ് പാലങ്ങളുടെ നിര്‍മാണം. പുളിയാമ്പിള്ളി, മഠത്തി മൂല, ചൊവ്വര എന്നിവിടങ്ങളിലാണ് മൂന്ന് പാലങ്ങള്‍ നിര്‍മിക്കാന്‍ സിയാല്‍ പദ്ധതിയിടുന്നത്. സെപ്റ്റംബര്‍ 27, ശനിയാഴ്ച വൈകീട്ട് 3:15ന് സിയാല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വച്ചാണ് നിര്‍മ്മാണോദ്ഘാടനം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കും.
ഇരുവശങ്ങളിലുമായി നടപ്പാത, അനുബന്ധ റോഡുകള്‍ എന്നിവയും നിര്‍മിക്കും.
തുറവുങ്കര – പിരാരൂര്‍ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചാണ് 200 മീറ്ററാണ് നീളത്തില്‍ പുളിയാമ്പിള്ളി പാലം വരുന്നത്. ചൊവ്വര – നെടുവന്നൂര്‍ സൗത്ത് എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചൊവ്വര പാലത്തിന്റെ നീളം 114 മീറ്ററാണ്. 177 മീറ്റര്‍ നീളമുള്ള മഠത്തി മൂല പാലം കപ്രശ്ശേരി വെസ്റ്റ് – പുറയാര്‍ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു. ഇരുവശങ്ങളിലുമായി നടപ്പാത, അനുബന്ധ റോഡുകള്‍ എന്നിവ കൂടി നിര്‍മിക്കും.
പരിസര പ്രദേശത്തെ വെള്ളപ്പൊക്ക ഭീഷണിയില്‍ നിന്നും രക്ഷിക്കുക ലക്ഷ്യം
കൊച്ചി വിമാനത്താവളത്തിന്റെ പരിസര പ്രദേശത്തെ വെള്ളപ്പൊക്ക ഭീഷണിയില്‍ നിന്നും രക്ഷിക്കുക, ഗതാഗത അടിസ്ഥാന സൗകര്യ വികസനം എന്നിവ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യങ്ങളോടെയാണ് പാലം നിർമ്മിക്കുന്നത്. ചടങ്ങിൽ മന്ത്രി പി.രാജീവ് അദ്ധ്യക്ഷത വഹിക്കും.അൻവർ സാദത്ത് എം.എൽ.എ, ബെന്നി ബബനാൻ, എം.പി. റോജിഎം ജോൺ എംഎൽഎ,തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, സിയാൽ മാനേജിംഗ് ഡയറക്ടർ, എസ് സുഹാസ് ഐഎഎസ് എന്നിവർ പങ്കെടുക്കും,
