റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്

തിരുവനന്തപുരം|സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ കടകളടച്ച് അനിശ്ചിതകാല സമരത്തിലേക്കെന്ന് മുന്നറിയിപ്പ്. ശമ്പള പരിഷ്‌കരണം, ക്ഷേമനിധി തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

വ്യാപാരികള്‍ നിയമസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.

ശമ്പളപരിഷ്‌കരണം പഠിക്കാന്‍ നിയോഗിച്ച സമിതി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. സര്‍ക്കാര്‍ തീരുമാനം എടുക്കാത്തത് അനീതിയാണെന്നു വ്യാപാരികള്‍ ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ ഏഴിന് നിയമസഭയിലേക്ക് വ്യാപാരികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തും. l

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →