കൊച്ചി | ‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ കൂടുതല്‍ പേരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഹരജിക്കാരന്റെ ആവശ്യത്തില്‍ പോലീസിനോട് റിപോര്‍ട്ട് തേടി എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. ലിസ്റ്റിന്‍ സ്റ്റീഫന്‍, സുജിത് നായര്‍ എന്നിവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഹർജി നല്‍കിയ അരൂര്‍ സ്വദേശി സിറാജ് വലിയത്തറയുടെ ആവശ്യം.
നിര്‍മാതാക്കള്‍ വഞ്ചിച്ചു.
2022ല്‍ ചിത്രം തുടങ്ങുന്നതിനു മുമ്പ് ഏഴ് കോടി രൂപ നിക്ഷേപമായി നല്‍കിയെന്നും ചിത്രത്തിന്റെ ലാഭത്തിന്റെ 40 ശതമാനം നല്‍കാമെന്ന് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്തതായുമാണ് സിറാജിന്റെ ആരോപണം. സിനിമ വലിയ ലാഭം നേടിയിട്ടും തനിക്ക് വാഗ്ദാനം ചെയ്ത ലാഭവിഹിതം നല്‍കാതെ നിര്‍മാതാക്കള്‍ വഞ്ചിച്ചു. ഈ വിഷയത്തില്‍ പലതവണ നിര്‍മാതാക്കളെ സമീപിച്ചിട്ടും ഫലമുണ്ടായില്ല. ഇതോടെയാണ് കൊച്ചി മരട് പോലീസില്‍ പരാതി നല്‍കിയതെന്നും സിറാജ് വ്യക്തമാക്കിയിട്ടുണ്ട്.
