ഇംഫാല്‍ | മണിപ്പൂരില്‍ അസം റൈഫിള്‍സിനു നേരെ ആക്രമണം. ഒരു ജവാന്‍ വീരമൃത്യു വരിച്ചു. മൂന്നുപേര്‍ക്ക് പരുക്കേറ്റു. ബിഷ്ണുപുര്‍ ജില്ലയിലെ നമ്പോല്‍ സബല്‍ ലെയ്കായി മേഖലയിലാണ് ആക്രമണമുണ്ടായത്. സെപ്തംബർ 19 വൈകിട്ട് ആറോടെയാണ് സംഭവം.
പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
. തോക്കുധാരികളായ ഒരു സംഘം അസം റൈഫിള്‍സ് വാഹനത്തിനു വാഹനത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പോലീസും പ്രദേശവാസികളും ചേര്‍ന്നാണ് പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
