മാലിന്യം വലിച്ചെറിയൽ : വാട്ട്‌സാപ്പ് നമ്പറിലൂടെ ലഭിച്ച പരാതികള്‍ വഴി ഒരു വര്‍ഷത്തിനിടെ പിഴചുമത്തിയത് 61,47,550 രൂപ

തിരുവനന്തപുരം | മാലിന്യം വലിച്ചെറിയുന്നത് പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് ഏര്‍പ്പെടുത്തിയ സിംഗിള്‍ വാട്ട്‌സാപ്പ് നമ്പറി(9446700800)ലൂടെ ലഭിച്ച പരാതികള്‍ വഴി ഒരു വര്‍ഷത്തിനിടെ 61,47,550 രൂപ പിഴചുമത്തി. കൃത്യമായ തെളിവുകളോടെ വിവരം നല്‍കിയ ആളുകള്‍ക്ക് 1,29,750 രൂപ പാരിതോഷികവും അനുവദിച്ചു.

ആകെ ചുമത്തിയ പിഴ 11.01 കോടി രൂപ

63 സംഭവങ്ങളില്‍ പ്രോസിക്യൂഷന്‍ നടപടികളും ആരംഭിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മാലിന്യം വലിച്ചെറിഞ്ഞതിന് ആകെ ചുമത്തിയ പിഴ 11.01 കോടി രൂപയാണെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ആകെ പിഴയുടെ 5.58%മാണ് വാട്ട്‌സാപ്പ് നമ്പറില്‍ കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചുമത്തിയത്. മാലിന്യം വലിച്ചെറിയുന്നത് സംബന്ധിച്ച പരാതികള്‍ വാട്ട്‌സാപ്പിലൂടെ റിപ്പോര്‍ട്ട് ചെയ്ത എല്ലാവരെയും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു.

പൊതുജനങ്ങളുടെ ഈ ജാഗ്രത തുടരണം

. നിയമലംഘനങ്ങള്‍ 9446700800 എന്ന വാട്ട്‌സാപ്പ് നമ്പറിലൂടെ റിപ്പോര്‍ട്ട് ചെയ്യാനും പാരിതോഷികം നേടാനുമുള്ള അവസരം ഏവരും തുടര്‍ന്നും പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →