തിരുവനന്തപുരം | കുടുംബ വഴക്കിനെ തുടര്‍ന്ന് മുത്തച്ഛനെ ചെറുമകന്‍ കുത്തിക്കൊലപ്പെടുത്തി. തിരുവനന്തപുരം പാലോട് – ഇടിഞ്ഞാര്‍ സ്വദേശി രാജേന്ദ്രന്‍ കാണി (62) ആണ് കൊല്ലപ്പെട്ടത്. ചെറുമകന്‍ സന്ദീപ് പാലോടാണ് രാജേന്ദ്രനെ കുത്തിക്കൊന്നത്. സെപ്തംബർ 14 ഞായറാഴ്ച വൈകിട്ട് അഞ്ചേകാലോടെയാണ് സംഭവം, ഇവര്ഡക്കിടയിൽ കുടുംബ തർക്കങ്ങൽ നിലനിന്നതായിട്ടാണ് വിവരം,
സന്ദീപും മുത്തച്ചനും തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്
ഞായറാഴ്ച മദ്യലഹരിയിൽ വീട്ടിലെത്തിയ സന്ദീപും മുത്തച്ചനും തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് .കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സന്ദീപ് രാജേന്ദ്രന്റെ കഴുത്തിൽ കുത്തുകയായിരുന്നു. സന്ദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട രാജേന്ദ്രൻ കാണിയുടെ മൃതദേഹം പാലോട് ആശുപത്രിയിൽ.
