ആലപ്പുഴ | വിവാദ പ്രസ്താവനയുമായി എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ശ്രീനാരായണ ഗുരു സര്‍വമത സമ്മേളനം നടത്താന്‍ കാരണം മാപ്പിള ലഹളയാണെന്നായിരുന്നു വെളളാപ്പളളിയുടെ പ്രസ്താവന. ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങള്‍ വെള്ളാപ്പള്ളി പകര്‍ത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ തുടർന്നാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശം. കുമാരനാശാന്റെ ‘ദുരവസ്ഥ’ കവിത ഉദ്ധരിച്ചായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. എല്ലാ മതത്തിന്റെയും ആശയം ഒന്നാണെന്ന് പഠിപ്പിക്കാന്‍ വേണ്ടിയായിരുന്നു സര്‍വമത സമ്മേളനം.
വെള്ളാപ്പള്ളിയുടെ കാലത്ത് എസ് എന്‍ ഡി പി യോഗം സാമ്പത്തിക ഉന്നതി നേടിയെന്നും മാതൃകാപരമായ പ്രവര്‍ത്തനമാണ് അദ്ദേഹത്തിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എസ് എന്‍ ഡി പി യോഗത്തിന്റെ ശ്രീനാരായണീയം കണ്വെന്ഷന് സെന്റര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവേയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
