ബെംഗളൂരു | 21 കോടി രൂപ വിലമതിക്കുന്ന ആറ് കിലോഗ്രാമോളം മെത്താംഫെറ്റാമൈന്‍ ലഹരി മരുന്നുമായി മലയാളികള്‍ ഉള്‍പ്പെട്ട അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം ബെംഗളൂരുവില്‍ പിടിയിലായി . ഡല്‍ഹി പോലീസാണ് സംഘത്തെ പിടികൂടിയത്. മലയാളികളായ എ എം സുഹൈല്‍ (31), കെ എം സുജിന്‍ (32), നൈജീരിയന്‍ പൗരന്മാരായ ടോബി ന്യുയോകെ ഡെക്കോ (35), ചിക്വാഡോ നാകെ കിംഗ്‌സ്‌ലി (29), ബെംഗളൂരു സ്വദേശികളായ എം ഡി സഹീദ് (29), ഭാര്യ സുഹ ഫാത്വിമ (നേഹ-29) എന്നിവരാണ് അറസ്റ്റിലായത്.
സംഘത്തിലെ പ്രധാനി നൈജീരിയന്‍ പൗരൻ
സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രവര്‍ത്തിക്കുന്ന നൈജീരിയന്‍ പൗരനാണ് സംഘത്തിലെ പ്രധാനിയെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് ബെംഗളൂരുവിലേക്കും കേരളത്തിലേക്കും കള്ളക്കടത്ത് വസ്തുക്കള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ വെളിപ്പെടുത്തി.
