സപ്ലൈകോയിൽ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പന : സെപ്തംബർ 1ന് വിറ്റഴിച്ചത്. 21 കോടിയിലധികം രൂപയുടെ ഉത്പന്നങ്ങൾ

തിരുവനന്തപുരം | ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പനയുമായി സപ്ലൈകോ . 21 കോടിയിലധികം രൂപയുടെ ഉത്പന്നങ്ങളാണ് സപ്ലൈകോയിൽ ഇന്ന് (സെപ്തംബർ 1) മാത്രം വിറ്റഴിച്ചത്. ഇതോടെ ഓണക്കാലത്ത് സപ്ലൈകോയിലൂടെയുള്ള വില്‍പന 300 കോടി കടന്നു. ഈ വര്‍ഷം 300 കോടിയുടെ വില്‍പനയാണ് സപ്ലൈകോ പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇതുവരെ 319.3 കോടി രൂപയുടെ വില്‍പന നടന്നുകഴിഞ്ഞു. 49 ലക്ഷത്തോളം ഉപഭോക്താക്കളാണ് സപ്ലൈകോയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയത്

വിലക്കയറ്റവും ക്ഷാമവുമില്ലാത്ത ഓണവിപണി സാധ്യമാക്കി.

സംസ്ഥാന സര്‍ക്കാര്‍ കൃത്യമായി ഇടപെട്ട് വിലക്കയറ്റവും ക്ഷാമവുമില്ലാത്ത ഓണവിപണി സാധ്യമാക്കിയതായി ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ കേരളത്തില്‍ ഉത്സവകാലങ്ങളില്‍ ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ അവശ്യവസ്തുക്കള്‍ക്കും സ്വാഭാവികമായും വിലക്കയറ്റം ഉണ്ടാവാറുണ്ട്. എന്നാല്‍, അത്തരത്തിലുള്ള വിലക്കയറ്റം ഉണ്ടാവാതെ സപ്ലൈകോയ്ക്കും പൊതുവിതരണ വകുപ്പിനും മുന്‍കൂട്ടി വിപണിയില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിഞ്ഞു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →