ബസുകളില്‍ വാതിലുകള്‍ തുറന്നിട്ട് സര്‍വീസ് നടത്തിയതിന് 12.69 ലക്ഷം രൂപ പിഴ ഈടാക്കി

തിരുവനന്തപുരം: ഗതാഗത നിയമം ലംഘിച്ചു വാതിലുകള്‍ തുറന്നിട്ടു സര്‍വീസ് നടത്തിയതിനു 4099 ബസുകളില്‍ നിന്നായി 1269750 രൂപ പിഴ ഈടാക്കി. ബസുകളുടെ വാതിലുകള്‍ തുറന്നിട്ട് സര്‍വീസ് നടത്തുന്നത് തടയുന്നതിനായി ഓഗസ്റ്റ് 20 മുതല്‍ 26 വരെ റോഡ് സുരക്ഷാ മാനേജ്‌മെന്റ് ഐജി യുടെ നേതൃത്വത്തില്‍ നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിലാണ് വാഹനങ്ങള്‍ക്ക് പിഴ ഈടാക്കിയത് . വാതിലുകള്‍ തുറന്നിട്ട് ബസുകള്‍ ഓടിക്കുന്നത് യാത്രക്കാര്‍ വീഴാനുള്ള ഗുരുതരമായ അപകടസാധ്യത സൃഷ്ടിക്കുന്നുവെന്ന് പോലീസ് അറിയിച്ചു.

ബസുകളിലെ ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി

32203 ബസ്സുകള്‍ പരിശോധിച്ചു. ബസുകളിലെ ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസും നടത്തി . ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ്, ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്‌മെന്റിന്റെ മേല്‍നോട്ടത്തില്‍, ജില്ലാ പോലീസ് മേധാവികള്‍, ട്രാഫിക് സോണല്‍ പോലീസ് സൂപ്രണ്ടുമാര്‍, എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയാണ് ഈ ഡ്രൈവ് നടത്തിയത്. പതിവായി തുടര്‍ പരിശോധനകള്‍ നടത്താന്‍ ഹൈവേ പട്രോള്‍ യൂണിറ്റുകള്‍ക്കും എന്‍ഫോഴ്സ്മെന്റ് യൂണിറ്റുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആവര്‍ത്തിച്ചുള്ള നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

974700 1099 എന്ന വാട്സാപ്പ് നമ്പരിൽ പൗരന്മാര്‍ക്ക് നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാമെന്നും പോലീസ് അറിയിച്ചു

ഗതാഗത, റോഡ് സുരക്ഷാ മാനേജ്മെന്റിന്റെ റോഡ് സുരക്ഷാ സംരംഭമായ ശുഭയാത്ര വാട്ട്സ്ആപ്പ് നമ്പറില്‍ ( 974700 1099 നിയമലംഘനങ്ങള്‍ പൗരന്മാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാമെന്നും പോലീസ് അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →