പതിമൂന്ന്കാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

കോഴിക്കോട് \ സമൂഹിക മാധ്യമമായ സ്‌നാപ് ചാറ്റിലൂടെ പരിചയപ്പെട്ട പതിമൂന്ന്കാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കൊയിലാണ്ടി സ്വദേശിനിയായ പെണ്‍കുട്ടിയാണ് അതിക്രമത്തിന് ഇരയായത്. സംഭവത്തില്‍ കര്‍ണാടക സ്വദേശി മുഹമ്മദ് സഹീര്‍ യൂസഫിനെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു

നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുമാണ് പോലീസ് പ്രതിയിലേക്കെത്തിയത്

സ്നാപ് ചാറ്റ് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ഇയാള്‍ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയും നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുമാണ് പോലീസ് പ്രതിയിലേക്കെത്തിയത്. വടകര ഡിവൈഎസ്പി ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →