ന്യൂഡല്‍ഹി | സി പി ഐ മുന്‍ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി അന്തരിച്ചു. 83 വയസ്സായിരുന്നു. 2025 ഓഗസ്റ്റ് 22 രാത്രി 10.30 ഓടെയായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. 2012 മുതല്‍ 2019വരെയാണ് അദ്ദേഹം സി പി ഐയെ നയിച്ചത്. രണ്ട് തവണ ലോകസഭാംഗം ആയിരുന്നു. ആന്ധ്രാപ്രദേശില്‍ നിന്നുമാണ് ഇദ്ദേഹം ലോകസഭയിലെത്തിയത്.
പഠിക്കുന്ന കാലം മുതലേ എ ഐ എസ് എഫ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
വെങ്കിടേശ്വര സര്‍വകലാശാലയില്‍ പഠിക്കുന്ന കാലം മുതലേ എ ഐ എസ് എഫ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.എ ഐ എസ് എഫ് ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്‍ എല്‍ എം പഠനശേഷം പ്രവര്‍ത്തനകേന്ദ്രം ഡല്‍ഹിയിലേക്ക് മാറ്റി. 1968ല്‍ റെഡ്ഡി സി പി ഐ ദേശീയ കൗണ്‍സില്‍ അംഗമായി. സി പി ഐ ആന്ധ്ര സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
