ന്യൂഡല്‍ഹി | ഓണ്‍ലൈന്‍ ബെറ്റിങ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താനുള്ള ബില്ലിന് കേന്ദ്ര മന്ത്രിIt will come to, Parliment,സഭ അംഗീകാരം നല്‍കി . ഓണ്‍ലൈന്‍ ഗെയിമിങ് ബില്‍ നാളെ(20.08.2025) പാര്‍ലിമെന്റില്‍ അവതരിപ്പിച്ചേക്കും. ഓണ്‍ലൈന്‍ ഗെയ്മിങിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ തടയുക ലക്ഷ്യം വച്ചാണ് നിയമഭേദഗതി കൊണ്ടുവരുന്നത്. സെലിബ്രിറ്റികള്‍ ഓണ്‍ലൈന്‍ ഗെയ്മിങ് പ്രമോഷന്‍ നടത്തുന്നത് നിരോധിക്കുന്നതിന് ബില്ലില്‍ വ്യവസ്ഥയുണ്ട്.
ഓണ്‍ലൈന്‍ വാതുവെപ്പുകള്‍ക്ക് ശിക്ഷയും പിഴയും ഉറപ്പുവരുത്തും
നിയമച്ചട്ടക്കൂട്ടിലൂടെ ഓണ്‍ലൈന്‍ വാതുവെപ്പുകള്‍ക്ക് ശിക്ഷയും പിഴയും ഉറപ്പുവരുത്തും. 1,400 അനധികൃത ചൂതാട്ട വെബ് സൈറ്റുകളും ബെറ്റിങ് ആപ്പുകളുമാണ് 2023 മുതല്‍ നിരോധിക്കപ്പെട്ടത്. ഈയടുത്ത വര്‍ഷങ്ങളിലായി ഇത്തരം ആപ്പുകളുമായി ബന്ധപ്പെട്ട് കര്‍ശന നിരീക്ഷണമാണ് സര്‍ക്കാര്‍ നടത്തുന്നത്. 2023 ഒക്ടോബറിനു ശേഷം ഓണ്‍ലൈന്‍ ഗെയ്മിങിന് 28 ശതമാനം ജി എസ് ചുമത്തിയിരുന്നു. ഗെയിംസിലെ സമ്മാനത്തുകയ്ക്ക് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 30 ശതമാനം ജി എസ് ടിയും ഏര്‍പ്പെടുത്തി.
