തൃശൂര്‍|സ്വകാര്യ ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചാല്‍ നേരിടുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. 500 സ്‌പെയര്‍ ബസുകള്‍ കെഎസ്ആര്‍ടിസിക്കുണ്ട്. അത് ഡ്രൈവറെ വെച്ച് ഡീസല്‍ അടിച്ച് വണ്ടി ഓടിക്കും. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. തൃശൂരില്‍ ബസ് ഉടമകളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. വേണ്ടിവന്നാല്‍ ഓണക്കാലത്ത് സമരം നടത്തുമെന്ന് ബസ് ഉടമകള്‍ പറഞ്ഞിരുന്നു.
ഓപ്പറേഷന്‍ റൈഡറിന്റെ ഭാഗമായായിപരിശോധന.
അതേസമയം, കൊല്ലത്ത് മദ്യപിച്ച് വാഹനം ഓടിച്ച 17 ബസ് ഡ്രൈവര്‍മാര്‍ പിടിയിലായി. ഒരു കെഎസ്ആര്‍ടിസി ബസ്, പത്ത് സ്വകാര്യ ബസ്സുകള്‍, അഞ്ച് സ്‌കൂള്‍ ബസുകള്‍ എന്നിവയും പിടികൂടി. ഓപ്പറേഷന്‍ റൈഡറിന്റെ ഭാഗമായായിരുന്നു പരിശോധന.
