കഴക്കൂട്ടത്ത് കാറിടിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

തിരുവനന്തപുരം: കഴക്കൂട്ടം -കാരോട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. വെങ്ങാനൂർ പനങ്ങോട് അംബേദ്കർ ഗ്രാമത്തിൽ പനനിന്നവിളയിൽ പരേതനായ ഭാസ്‌ക്കരന്റെ ഭാര്യ ആർ. കോമളം(63) ആണ് മരിച്ചത്.ഓ​ഗസ്റ്റ് ഒൻപതിന് രാവിലെ 9.30- ഓടെയായിരുന്നു അപകടം. കോവളം പോറോട് പാലത്തിന് സമീപം കല്ലുവെട്ടാൻകുഴിയിൽ റോഡ് മുറിച്ച് കടക്കവെ കാറിടിക്കുകയായിരുന്നു.

അപകടമുണ്ടാക്കിയ കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്

ആശുപത്രിയിലേക്ക് പോകുന്നതിനായി ദേശീയ പാത മുറിച്ച് കടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. തലയിൽ ഗുരുതരമായി പരിക്കേറ്റ കോമളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കോവളം ഭാഗത്ത് നിന്ന് ആഴിമല ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന ഉളളൂർ സ്വദേശിയുടെ കാറാണ് അപകടമുണ്ടാക്കിയത്. സംഭവത്തിൽ കേസെടുത്ത പോലീസ് അപകടമുണ്ടാക്കിയ കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →