എംടിയുടെ ജീവചരിത്രഗ്രന്ഥത്തിന്റെ പ്രകാശനം ഇന്ന് തുഞ്ചൻപറമ്പിൽ

മലപ്പുറം: മലയാളത്തിന്റെ മഹാനായ എഴുത്തുകാരന്റെ ജീവിതം പറയുന്ന പുസ്തകം അദ്ദേഹത്തിന്റെ പിറന്നാൾദിനമായ ഓ​ഗസ്റ്റ് 13 ബുധനാഴ്ച തിരൂർ തുഞ്ചൻപറമ്പിൽ എഴുത്തുകാരൻ എം. മുകുന്ദൻ നിർവഹിക്കും. മാതൃഭൂമി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. . നോവലിസ്റ്റ് ആർ. രാജശ്രീ പുസ്തകം ഏറ്റുവാങ്ങും. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ അധ്യക്ഷത വഹിക്കും എം.ടി. വാസുദേവൻ നായർ
ദീർഘകാലം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപനായിരുന്നു. സുനിൽ പി. ഇളയിടം അനുസ്മരണപ്രഭാഷണം നടത്തും.

വൈകീട്ട് അഞ്ചിന് തിരൂർ തുഞ്ചൻ സ്മാരക ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി കൂടിയായ പി. നന്ദകുമാർ എംഎൽഎ ആമുഖഭാഷണം നടത്തും. എം.ടി. രവീന്ദ്രൻ കൂടല്ലൂർ, ഡോ. എൻ.പി. വിജയകൃഷ്ണൻ, ടി.പി. സുബ്രഹ്മണ്യൻ, ഡോ. കെ. ശ്രീകുമാർ, കെ. നൗഷാദ് എന്നിവർ സംസാരിക്കും. 7.30-ന് ആംസിസ് മുഹമ്മദും പ്രേമൻ മുതുകുന്നും തയ്യാറാക്കിയ ‘എം.ടി. എഴുത്തിന്റെ ആത്മാവ്’ എന്ന ദൃശ്യശ്രാവ്യ ശില്പം അരങ്ങേറും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →