ഇന്ത്യന്‍ വ്യോമസേന മേധാവിയുടെ വെളിപ്പെടുത്തൽ നിഷേധിച്ച് പാക് മന്ത്രി

ലാഹോര്‍: ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്താന്റെ ആറ് വിമാനങ്ങള്‍ തകര്‍ത്തെന്ന ഇന്ത്യന്‍ വ്യോമസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍ നിഷേധിച്ച് പാക് പ്രതിരോധ മന്ത്രി ഖ്വാജാ ആസിഫ്. പാകിസ്താന്റെ ഒരൊറ്റ വിമാനംപോലും ഇന്ത്യന്‍സേനകള്‍ തകര്‍ത്തിട്ടില്ല. കഴിഞ്ഞ മൂന്നുമാസമായി ഇത്തരം അവകാശവാദങ്ങളൊന്നും ആരും ഉന്നയിച്ചിട്ടില്ല. ഇതുസംബന്ധിച്ച വിവരങ്ങളെല്ലാം അന്താരാഷ്ട്രമാധ്യമങ്ങളോട് നേരത്തേ പങ്കുവെച്ചതാണെന്നും പാക് മന്ത്രി പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂറിനിടെ അഞ്ച് യുദ്ധവിമാനങ്ങളടക്കം പാകിസ്താന്റെ ആറ് വിമാനങ്ങള്‍ ഇന്ത്യ തകര്‍ത്തെന്നാണ് വ്യോമസേന മേധാവി എയര്‍മാര്‍ഷല്‍ എ.പി. സിങ് ആ​ഗസ്റ്റ് 9 ശനിയാഴ്ച വ്യക്തമാക്കിയത്. ബെംഗളൂരുവില്‍ നടന്ന ഒരു ചടങ്ങിനിടെയായിരുന്നു വ്യോമസേന മേധാവിയുടെ വെളിപ്പെടുത്തല്‍

വ്യോമസേന മേധാവിയുടെ പരാമര്‍ശം അവിശ്വസനീയവും അനവസരത്തിലുള്ളതുമാണെന്ന് പാക് മന്ത്രി

ഇന്ത്യന്‍ വ്യോമസേന മേധാവിയുടെ പരാമര്‍ശം അവിശ്വസനീയവും അനവസരത്തിലുള്ളതുമാണ്. നിയന്ത്രണരേഖയില്‍ ഇന്ത്യയ്ക്കുണ്ടായ നഷ്ടങ്ങള്‍ ഏറെ വലുതാണെന്നും പാകിസ്താന്‍ മന്ത്രി ആരോപിച്ചു. ഇരുരാജ്യങ്ങളും അവരുടെ വിമാനങ്ങളുടെ പട്ടികയും എണ്ണവും സ്വതന്ത്ര പരിശോധനയ്ക്കായി തുറന്നുകൊടുക്കണമെന്നും ഇത് ഇന്ത്യ മറയ്ക്കാന്‍ ശ്രമിക്കുന്ന യാഥാര്‍ഥ്യം തുറന്നുകാട്ടുമെന്നും പാക് മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →