വന്യമൃ​ഗ ശല്യം : മലയോര ഗ്രാമങ്ങളിലെ ജീവിതം പ്രതിസന്ധിയിൽ

പത്തനംതിട്ട: പാമ്പും പന്നിയും, കടുവയും പുലിയും ജനങ്ങള്‍ക്കിടയിലേക്ക് ഓടിയെത്തിത്തുടങ്ങിയതോടെ മലയോര ഗ്രാമങ്ങളിലെ ജീവിതം പ്രതിസന്ധിയിലായി.ഇടയ്ക്കിടെ ഉണ്ടാകുന്ന വന്യമൃഗ ആക്രമണം ഭീതി ഇരട്ടിപ്പിക്കുന്നു. പാമ്പു മുതല്‍ കാട്ടുപന്നിയും കാട്ടാനയുമടക്കം ജില്ലയുടെ പേടിസ്വപ്നങ്ങളിലുണ്ട്. വനാന്തര ഗ്രാമങ്ങളില്‍ മാത്രമായിരുന്ന കാട്ടുപന്നികള്‍ ഇപ്പോള്‍ ജില്ലയുടെ താഴ്ന്ന മേഖലകളിലേക്കും നഗര പ്രദേശങ്ങളിലേക്കുമടക്കം എത്തിയിട്ടുണ്ട്. പത്തനംതിട്ട നഗരത്തിലെ മുണ്ടുകോട്ടയ്ക്കല്‍, വെട്ടിപ്രം, വല്യയന്തി മേഖലയില്‍ പന്നിശല്യം രൂക്ഷമാണ്.

വന്യമൃഗ ആക്രമണത്തില്‍ നിരവധി പേരാണു കൊല്ലപ്പെട്ടത്.

മൈലപ്ര, നാരങ്ങാനം, വള്ളിക്കോട്, പ്രമാടം, മലയാലപ്പുഴ, ഇലന്തൂർ, ചെറുകോല്‍, അയിരൂർ പഞ്ചായത്തുകളിലും പന്നികളുടെ ആക്രമണം മൂലമുള്ള കൃഷിനഷ്ടം ഏറെയാണ്. റാന്നി പെരുനാട്, വടശേരിക്കര, നാറാണംമൂഴി, അങ്ങാടി, പഴവങ്ങാടി, വെച്ചൂച്ചിറ, കൊറ്റനാട് പഞ്ചായത്തുകളിലും റാന്നി ടൗണിലുമടക്കം പന്നികളുടെ ശല്യമുണ്ട്.വന്യമൃഗ ആക്രമണത്തില്‍ നിരവധി പേരാണു കൊല്ലപ്പെട്ടത്.

ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇവ വരുത്തുന്നത്.

കോന്നി, വകയാർ, അരുവാപ്പുലം, തണ്ണിത്തോട്, തേക്കുതോട്, കൊടുമണ്‍, ഏഴംകുളം, ഏനാദിമംഗലം, കലഞ്ഞൂർ, പന്തളം തെക്കേക്കര പഞ്ചായത്തുകളിലും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇവ വരുത്തിയത്. പന്തളം ടൗണിന്‍റെ പരിസര മേഖലകളിലുമടക്കം പകല്‍പോലും പന്നികളെ കാണുന്നതു പതിവായി. അടൂർ നഗരസഭയും പന്നിപ്രശ്നത്തില്‍നിന്നു മുക്തമല്ല.

കൃത്യമായി നഷ്ടപരിഹാരം ലഭിക്കാറുമില്ല.

വന്യമൃഗങ്ങളാല്‍ ആക്രമിക്കപ്പെട്ട പലർക്കും കൃത്യമായി നഷ്ടപരിഹാരം ലഭിക്കാറുമില്ല.റാന്നി, കോന്നി വനം ഡിവിഷനുകളിലാണ് വന്യമൃഗ ആക്രമണങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തിന് അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്നത്. ഇതില്‍ കോന്നി ഡിവിഷനു കീഴില്‍ ഈ വർഷം ഏതാണ്ട് 200-ല്‍ അധികം അപേക്ഷകളാണു ലഭിച്ചത്. ഇതില്‍ കുറച്ച്‌ അപേക്ഷകള്‍ക്ക് താത്കാലിക പരിഹാരം ഉണ്ടായി.
എന്നാല്‍ സർക്കാർ അനുവദിക്കുന്ന ഫണ്ട് ലഭിക്കുന്ന മുറയ്ക്കാണ് അപേക്ഷകർക്കു നഷ്ടപരിഹാരം നല്‍കുന്നതെന്നും അപേക്ഷിച്ചു മൂന്നുമാസത്തിനകം നഷ്ടപരിഹാരം നല്‍കാറുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →