പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

കണ്ണൂര്‍ | പയ്യന്നൂരില്‍ സ്‌കൂള്‍വിട്ട് പോവുകയായിരുന്നു 12കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. പുഞ്ചക്കാട് സ്വദേശി ജയേഷാണ് അറസ്റ്റിലായത്. . ജൂലൈ 30ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സ്‌കൂള്‍ വിട്ടുവരികയായിരുന്ന കുട്ടിയെ ഓട്ടോയിലെത്തിയ പ്രതി പ്രലോഭിപ്പിച്ച് ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ നഗരത്തിലെ ക്വാട്ടേഴ്‌സില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി

പീഡനവിവരം ബന്ധുക്കളോട് പെണ്‍കുട്ടി വെളിപ്പെടുത്തിയതിന് പിന്നാലെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു . പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച ശേഷം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →