മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ ഗർഭിണിയായ യുവതിയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. ഏഴുമാസം ഗർഭിണിയായ ഭാര്യ സപ്നയെ ഭർത്താവ് രവിശങ്കർ മുറിയിൽ പൂട്ടിയിട്ട് കൊലപ്പെടുത്തിയ ശേഷം പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു.2025- ആഗസ്റ്റ് 2 ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.
പ്രതി യുവതിയുടെ കഴുത്തറുത്ത് മരണം ഉറപ്പാക്കിയിട്ടും പലതവണ കുത്തി.
ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. രവിയുമായുള്ള നിരന്തരമായ വഴക്കിനെ തുടർന്ന് കഴിഞ്ഞ അഞ്ച് മാസമായി സപ്ന, സഹോദരി പിങ്കിയുടെ അംഹേരയിലെ ഭർതൃവീട്ടിലായിരുന്നു താമസിച്ചിരുന്നത്. ശനിയാഴ്ച രാവിലെ, രവി അംഹേരയിലെ വീട്ടിലെത്തി സപ്നയുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. രവി സപ്നയെ ഒന്നാം നിലയിലെ മുറിയിലേക്ക് കൊണ്ടുപോയി വാതിൽ അടച്ചു. നിമിഷങ്ങൾക്കകം, അടച്ചിട്ട മുറിക്കുള്ളിൽ നിന്ന് നിലവിളി കേൾക്കുകയായിരുന്നുവെന്ന് സാക്ഷികൾ പറഞ്ഞു. പോലീസ് പറയുന്നതനുസരിച്ച്, പ്രതി യുവതിയുടെ കഴുത്തറുത്ത് മരണം ഉറപ്പാക്കിയിട്ടും പലതവണ കുത്തി.
വാതിൽ അകത്തു നിന്ന് പൂട്ടിയിരുന്നതിനാൽ ആർക്കും അകത്ത് കയറാൻ സാധിച്ചിരുന്നില്ല.
സപ്ന ഏഴുമാസം ഗർഭിണിയായിരുന്നുവെന്ന് സഹോദരീ ഭർത്താവ് പറഞ്ഞു. വാതിൽ അകത്തു നിന്ന് പൂട്ടിയിരുന്നതിനാൽ ആർക്കും അകത്ത് കയറാൻ സാധിച്ചിരുന്നില്ല. പോലീസ് എത്തി വാതിൽ തകർത്താണ് അകത്തുകയറിയത്. കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ പ്രതി എതിർപ്പൊന്നും കൂടാതെ പോലീസിനൊപ്പം നീങ്ങി. രവിക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി
