ഷിംല (ഹിമാചല്‍പ്രദേശ്): ഹിമാചല്‍പ്രദേശില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 132 ആയി ഉയര്‍ന്നു. 74 പേര്‍ മഴയുമായി നേരിട്ട് ബന്ധമുള്ള അപകടങ്ങളില്‍ മരിച്ചപ്പോള്‍ 58 പേര്‍ റോഡ് അപകടങ്ങളിലാണ് മരിച്ചത്. സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ (എസ്ഇഒസി), സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (എസ്ഡിഎംഎ) എന്നീ സംഘടനകളാണ് ഇതുസംബന്ധിച്ച് കണക്കുകള്‍ പുറത്തുവിട്ടത്.
ഏറ്റവുമധികം നാശനഷ്ടങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത് മണ്ഡി ജില്ലയിൽ
കാലവര്‍ഷത്തിന്റെ ഭാഗമായുള്ള കനത്ത മഴയില്‍ വിവിധയിടങ്ങളില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടു. ദേശീയപാതകളിലൂടെയുളള ഗതാഗതത്തെയും മഴ ബാധിച്ചു. വൈദ്യുതി വിതരണത്തെയും ജലവിതരണ സംവിധാനങ്ങളെയും മഴ ബാധിച്ചു. മണ്ഡി ജില്ലയിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. കാലവര്‍ഷത്തിലുണ്ടായ അപകടങ്ങളില്‍ 16 മരണങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. കംഗ്ര നഗരത്തിലും 16 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ഇതുവരെ സംസ്ഥാനത്തുണ്ടായത്.
