ജ്വല്ലറി ഉടമയെ കടയ്ക്കുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി

കോട്ടയം|കോട്ടയം രാമപുരത്ത് ജ്വല്ലറി ഉടമയെ കടയ്ക്കുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. രാമപുരം ബസ്റ്റാന്‍ഡിന് സമീപത്തുള്ള കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകനെയാണ് കൊല്ലാന്‍ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അശോകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സാമ്പത്തിക തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് .

അശോകന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു കടയുടമ മോഹന്‍ദാസ് ആണ് ആക്രമണം നടത്തിയത്. ഇരുവരും തമ്മിലുള്ള സാമ്പത്തിക തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ മോഹന്‍ദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →