20 വർഷത്തിനു ശേഷം ബാങ്ക് തട്ടിപ്പുകാരിയെ പിടികൂടി സിബിഐ

ന്യൂഡൽഹി: എട്ട് കോടി രൂപയുടെ ബാങ്ക് തട്ടിപ്പുകേസിൽ പിടികിട്ടാപ്പുള്ളിയായ സ്ത്രീയെ രണ്ട് പതിറ്റാണ്ട് നീണ്ട തിരച്ചിലിനൊടുവിൽ സിബിഐ അറസ്റ്റ് ചെയ്തു. വ്യാജ പേരിലും മേൽവിലാസത്തിലും ഇന്ദോറിൽ താമസിച്ചുവരികയായിരുന്ന മണി എം. ശേഖർ എന്ന പിടികിട്ടാപ്പുള്ളിയാണ് പിടിയിലായത്.

വ്യാജരേഖകൾ ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽനിന്ന് വായ്പയെടുത്ത തുക ദുരുപയോഗം ചെയ്തു

ഇൻഡോ മാർക്ക്സ് പ്രൈവറ്റ് ലിമിറ്റഡ്, ബിടിസി ഹോം പ്രോഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളിലൂടെ 2002-നും 2005-നും ഇടയിൽ വ്യാജരേഖകൾ ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽനിന്ന് വായ്പയെടുത്ത തുക ദുരുപയോഗം ചെയ്തതതിനാണ് കേസെടുത്തത്. 2007-ൽ ഇവർക്കെതിരേയും ഭർത്താവ് രാമാനുജം മുത്തുരാമലിംഗം ശേഖറിനെയും പ്രതിചേർത്ത് സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.

2009-ൽ പ്രത്യേക കോടതി ഇവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു.’
.
വിചാരണ ആരംഭിച്ചപ്പോൾ ദമ്പതിമാർ ഒളിവില്‍ പോയി. തുടർന്ന് 2009-ൽ പ്രത്യേക കോടതി ഇവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുകയായിരുന്നു.’വർഷങ്ങളായി തുടർച്ചയായ ശ്രമങ്ങൾ നടത്തിയിട്ടും ഒളിവിലുള്ള പ്രതികളെ കണ്ടെത്താനായില്ല. ഇതേത്തുടർന്ന് വിവരം നൽകുന്നവർക്ക് 50,000 രൂപ വീതം സിബിഐ പാരിതോഷികം പ്രഖ്യാപിച്ചു. മറ്റ് കൂട്ടുപ്രതികളുടെ വിചാരണ പൂർത്തിയാവുകയും ചിലരെ ശിക്ഷിക്കുകയും മറ്റു ചിലരെ വെറുതെ വിടുകയും ചെയ്‌തെങ്കിലും, ഒളിവിലായിരുന്ന ഈ രണ്ട് പ്രതികൾക്കെതിരായ വിചാരണ മുടങ്ങിക്കിടക്കുകയായിരുന്നു.’ സിബിഐ വക്താവ് പറഞ്ഞു.

ഇമേജ് സെർച്ച് അനലിറ്റിക്‌സ് സോഫ്റ്റ്വെയർ ഉപയോഗിച്ച് അന്വേഷണം

.അന്വേഷണം വഴിമുട്ടി നിൽക്കുമ്പോഴാണ് സിബിഐ തങ്ങളുടെ ഇമേജ് സെർച്ച് അനലിറ്റിക്‌സ് സോഫ്റ്റ്വെയർ ഉപയോഗിക്കുന്നത്. ഏകദേശം 90 ശതമാനം കൃത്യതയോടെ ഫലങ്ങൾ ലഭിച്ചു. ഉറപ്പിക്കാനായി രഹസ്യവും സൂക്ഷ്മവുമായ സ്ഥലപരിശോധന നടത്തി ഭർത്താവ് രാമാനുജം മുത്തുരാമലിം​ഗം ശേഖർ 2008 ൽ മരണപ്പെട്ടതായും പിശോഘനയിൽ വ്യക്തമായി.മണി എം ശേഖറിനെ ജൂലൈ 12 ന് അറസ്റ്ര്ചെയ്ത് തൃശൂരിലെ കേടതിയിൽ ഹാജരാക്കി പ്രതി ഇപ്പോൾ വിചാരണ നേരിടുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →