പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് മരിച്ച ആല്‍ഫ്രഡിനും എംലീനയ്ക്കും വിട നല്‍കി നാട്

പാലക്കാട്: പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് മരിച്ച സഹോദരങ്ങളായ ആല്‍ഫ്രഡിന്റെയും (6) എംലീനയുടെയും (4) സംസ്‌കാര ചടങ്ങുകള്‍ നടന്നു. കുട്ടികളുടെ അമ്മ എല്‍സിയുടെ കുടുംബവീടിന് സമീപത്തെ താവളം ഹോളി ട്രിനിറ്റി പള്ളിയിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്.എല്‍സിയുടെ ഭര്‍ത്താവും കുട്ടികളുടെ പിതാവുമായ മാര്‍ട്ടിന്‍ മരിച്ച് അറുപത് ദിവസം പിന്നിടുമ്പോഴാണ് കുട്ടികളെ മരണം കവര്‍ന്നത്. പിതാവിന്റെ കല്ലറയ്ക്ക് സമീപമാണ് കുട്ടികളെ അടക്കം ചെയ്തത്.

അവസാനമായി ഒരു നോക്ക് കാണാൻ നിറഞ്ഞ കണ്ണുകളുമായി ഒട്ടേറെ പേര്‍ .

എല്‍സിയും മറ്റൊരു മകളുമായ അലീനയും കൊച്ചി മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്. കുട്ടികള്‍ പഠിച്ചിരുന്ന കെവിഎം യുപി സ്‌കൂളില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ സഹപാഠികളും അധ്യാപകും നാട്ടുകാരുമടക്കം നിറഞ്ഞ കണ്ണുകളുമായി ഒട്ടേറെ പേര്‍ അവസാനമായി ഒരു നോക്ക് കാണാനെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →