കൊച്ചി: വിവാദങ്ങള്‍ക്കൊടുവില്‍ സുരേഷ് ഗോപി നായകനായ ‘ജെഎസ്‌കെ: ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരള’, ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതിലഭിച്ചു. ജൂലൈ 18-ന് ചിത്രം തീയേറ്ററുകളിലെത്തിയേക്കും. യു/എ 16+ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്.
സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശങ്ങള്‍ പ്രകാരമുള്ള എഡിറ്റ് ചെയ്ത പതിപ്പ് കഴിഞ്ഞ ദിവസം സര്‍ട്ടിഫിക്കേഷനായി അയച്ചിരുന്നു. വെള്ളിയാഴ്ച തന്നെ സെന്‍സര്‍ ബോര്‍ഡ് ചിത്രം കണ്ടുവിലയിരുത്തി. തുടര്‍ന്നാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്.
