ലക്നൗ: ഉത്തർപ്രദേശിലെ നോയിഡയിലുള്ള സെക്ടർ 87-ൽ നാലുനില കെട്ടിടത്തിൽ തീപ്പിടുത്തം. ജൂലൈ 8 ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഒന്നാംനിലയിലെ പാചക വാതക സിലിണ്ടറിന് തീപ്പിടിച്ചതാണ് അപകട കാരണം. കെട്ടിടത്തിൽ പുക ഉയർന്നതോടെ താമസക്കാരെല്ലാം ഏറ്റവും മുകളിലത്തെ നിലയിലേക്കോടി. സംഭവസമയത്ത് നൂറോളം പേർ കെട്ടിടത്തിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഇവരെയെല്ലാം രക്ഷപ്പെടുത്തി. പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
അന്വേഷണത്തിന് ശേഷമേ തീപ്പിടുത്തതിന് കാരണം വ്യക്തമാവൂ.
.
ചെവ്വാഴ്ച രാത്രി 11.24-നാണ് തീപ്പിടുത്തത്തെ കുറിച്ച് അഗ്നിരക്ഷാസേനയ്ക്ക് വിവരം ലഭിക്കുന്നത്. സംഭവ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന പടിക്കെട്ടുകളിലൂടെയാണ് കെട്ടിടത്തിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്. ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമായി. .. തീപ്പിടുത്തതിന് പിന്നിലെ യഥാർത്ഥ കാരണം അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്ന് അധികൃതർ അറിയിച്ചു
